ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ്. പുതിയ അഴിമതി കേസിലാണ് റെയ്ഡ് നടക്കുന്നത്. ബീഹാറിലും ഡല്‍ഹിയിലുമായി 15 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ് പുറത്ത് വന്നിരിക്കുന്നത്.
റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവങ്ങളുണ്ടായത്.
ലാലുപ്രസാദ് യാദവിന് പുറമേ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 139 കോടി രൂപയുടെ ട്രഷറി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 73 കാരനായ ലാലുപ്രസാദ് കഴിഞ്ഞ മാസമാണ് ജയില്‍ മോചിതനായത്. കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.