മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസൻ. ‘പ്രിയ സഖാവ് പിണറായി വിജയൻ കേരളത്തിെൻറ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു. വരും അഞ്ചുവർഷക്കാലം കേരളം കൂടുതൽ കരുേത്താടെ തിളങ്ങെട്ട’ എന്ന് കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.