സംസ്ഥാനത്ത് സ്വകാര്യ ബസുകളും ഉടനെ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ സാവകാശം നല്‍കും.
ജില്ലകള്‍ക്കുള്ളില്‍ രാവിലെ ഏഴുമുതല്‍ രാത്രി എഴുവരെയാണ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചത്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.