പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിനി ആയ ഇവര്‍ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു. ക്വാറന്റീനില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആറു ജീവനക്കാരെയും 4 ഗര്‍ഭിണികളെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശമുള്ളതായി ഡോക്ടര്‍ പറഞ്ഞു. മെയ് അഞ്ചുമുതല്‍ റൂം ക്വാറന്റൈനില്‍ ആയിരുന്നുവെന്നും കര്‍ണാടകയില്‍ ഇതുവരെ ആരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.