കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യ നാമനിര്‍ദേശം ചെയ്തു. അടുത്ത വെള്ളിയാഴ്ച അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യ ഗ്രൂപ്പ് ഏകകണ്‌ഠേനെ അംഗീകരിച്ചതാണ്. എകക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാന്‍ എന്നത് മുഴുവന്‍ സമയ സ്ഥാനമല്ല. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നതാണ് ചെയര്‍മാന്റെ കര്‍ത്തവ്യം.
ചെയര്‍മാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനത്തില്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഒപ്പുവെച്ചു. 2016ല്‍ മുന്‍ ആരോഗ്യമന്ത്രി ജെ പി നദ്ദയും ഇതേ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവില്‍ ജപ്പാന്റെ ആരോഗ്യമന്ത്രി ഡോ. എച്ച് നകതാനിയാണ് സ്ഥാനം വഹിക്കുന്നത്.