Kerala kerala

നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിന്; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിപക്ഷ നേതാവ് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മനസ്സിലാക്കി പറയുന്നയാളാണ് എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പലരും ധരിച്ചിട്ടുള്ളത്. പക്ഷേ അടുത്തകാലത്തായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളരെ തരംതാഴ്ന്ന നിലയിലാണെന്നും വസ്തുതാ വിരുദ്ധമായതാണെന്നും കേരളത്തിന് ബോധ്യമായി വരികയാണ് -മുഖ്യമന്ത്രി പറഞ്ഞു.

സതീശനെ പോലൊരാള്‍ പച്ചക്കള്ളം പറയുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. കാരണം പ്രതിപക്ഷ നേതാവല്ലേ, കള്ളം നാടിന് മുമ്പാകെ പറയുമോ? പക്ഷേ, നുണക്ക് ഒരു സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒരു സംശയവുമില്ല പ്രതിപക്ഷ നേതാവിന് ഒന്നാം സമ്മാനം തന്നെ കിട്ടും. അടുത്ത ദിവസം അദ്ദേഹം പറയുകയാണ്, ഇലക്ടറല്‍ ബോണ്ട് അത് സി.പി.എമ്മും വാങ്ങിയിട്ടുണ്ട് എന്ന്. എന്തൊരു പച്ച നുണയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!