കോഴിക്കോട്: വാഹനമോഷണക്കേസില്‍ പിതാവും രണ്ടു മക്കളും ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. പന്നിയങ്കര ചക്കുംകടവ് എം.പി. ഹൗസില്‍ ഫൈസല്‍ എന്ന ഫസലുദ്ദീന്‍ (42), മക്കളായ ഫാസില്‍ (23), ഷിഹാല്‍ (21) എന്നിവരെയും കുറ്റിക്കാട്ടൂര്‍ കീഴുമാടത്തില്‍ വീട്ടില്‍ മുഹമ്മദ് ത്വായിഫ് (19) നെയുമാണ് സിറ്റി ക്രൈംസ്ക്വാഡിന്റെ സഹായത്തോടെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് കൊളത്തറയിലെ പരിയാരത്ത് അബ്ദുള്‍ റഹീമിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പിടിയിലായവര്‍ നിരവധി വാഹനമോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതിനും ഇവര്‍ക്കെതിരേ കേസുണ്ട്. കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനമോഷണക്കേസില്‍ പിടിക്കപ്പെട്ട് ജില്ലാ ജയില്‍ കഴിയുകയായിരുന്ന ത്വായിഫിനെ ഫസലുദ്ദീനാണു ജാമ്യത്തില്‍ ഇറക്കിയത്. മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമോഷണക്കേസില്‍ പ്രതിയായ ഷിഹാലും അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
വിദേശത്തായിരുന്ന ഫൈസല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. ത്വായിഫ് ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാംദിവമായിരുന്നു കൊളത്തറയിലെ ബൈക്ക് മോഷണം. മോഷ്ടിച്ച ബൈക്ക് മലപ്പുറത്തും ഫറോക്കിലുമായാണ് ഒളിപ്പിച്ചത്. പിന്നീട് ഇത് നഗരത്തിലെത്തിച്ചു. വാഹമോഷണക്കേസുകളില് ഉള്‍പ്പെട്ടവരെക്കുറിച്ച് സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലെത്തിയത്. മോഷണം പോയ ബൈക്ക് നഗരത്തില്‍ വച്ച് ഉടമ കണ്ടതും നിര്‍ണായകമായി.
തുടര്‍ന്നു നടത്തിയ വ്യാപക അന്വേഷണത്തിനൊടുവില്‍ ഷിഹാലിനെ പിടികൂടി. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് മറ്റുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. നഗരത്തിലെ ഹോട്ടലിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കണ്ടെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നല്ലളം ഇന്‍സ്പെക്ടര്‍ കെ.എ. ബോസ്, എസ്ഐമാരായ റിഷാദലി, രവീന്ദ്രന് തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.