Kerala News

കാട്ടിറച്ചി കടത്താൻ ശ്രമിച്ചുവെന്ന കള്ളക്കേസ്; സരുൺ സജിക്ക് എതിരായ കേസ് പിൻവലിച്ച് വനം വകുപ്പ്

ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ്സരുൺ സജിക്കെതിരായ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. വാഹനത്തിൽ നിന്ന് ലഭിച്ചത് കന്നുകാലിയുടെ മാംസമാണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്നാണ് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പ് കട്ടപ്പന ജുഡിഷ്യൽ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ 10 ദിവസം ജയിലിൽ കിടന്നിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 20 നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ സരുണിനെ പത്ത് ദിവസത്തേക്ക് റിമാൻഡ് ചെയുകയും ചെയ്തു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തുയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
അതിനൊടുവിൽ പിന്നാലെ ഇത് മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി ഒരു പരിശോധന നടത്തണം. അതിനുശേഷം മാത്രമായിരിക്കും ഈ കേസ് പൂർണ്ണമായും പിൻവലിക്കാൻ കഴിയുക എന്ന് വനം വകുപ്പ് നിലപാടെടുത്തു. ഒരു മാസം മുൻപ് ഈ മാസം കാട്ടിറച്ചിയല്ലെന്ന് പരിശോധനാഫലം വന്നു. എന്നിട്ടും വനംവകുപ്പ് യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതിനു പിന്നാലെ സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിൽ നടപടി ഉണ്ടായില്ല. ഇപ്പോൾ വനം വകുപ്പ് ഈ കേസ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!