കോവിഡ് വ്യാപന സാഹചര്യത്തിൽ ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം.സമീപ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു. കൊവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാനും തീരുമാനമായി.സ്‌കൂളുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ദില്ലിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ അനിൽ ബെയ്ജാലിൻ്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.