ആലുവയിൽ നിയമ വിദ്യാര്‍ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു.ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരിക്കെ സസ്‌പെന്‍ഷനിലായ സുധീറിനെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് നിയമിച്ചത്.സംസ്ഥാനത്തെ 32 ഇന്‍സ്‌പെക്ടര്‍മാരെ വിവിധയിടങ്ങളിലേക്കു മാറ്റി പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.
നവംബര്‍ 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മോഫിയ.