National

ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ധാരണ; കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിക്കും

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ധാരണ. കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിക്കും. ബാക്കി സീറ്റില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കാന്‍ ധാരണയായി. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളില്‍ 12 എണ്ണവും കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ സിപിഐ, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (എഐഎഫ്ബി) എന്നിവരടങ്ങുന്ന ഇടതുമുന്നണി സമ്മതിച്ചതായി സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സന്തോഷം പ്രകടിപ്പിച്ചു. പുരുലിയയും റാണിഗഞ്ചും വിട്ടുകൊടുത്താല്‍ മുര്‍ഷിദാബാദ് മണ്ഡലം സി.പി.എമ്മിന് നല്‍കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതിനിടെ, ആറ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഐഎസ്എഫ്(ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്) ധാരണയായതായാണ് റിപ്പോര്‍ട്ട്. ഐഎസ്എഫ് നേതാവ് നേതാവ് നൗഷാദ് സിദ്ദിഖി തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!