National News

സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും എട്ട് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

കർണാടകയിൽ 8 വർഷങ്ങൾക്ക് മുൻപ് സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം പേര് മാറ്റി മഹാരാഷ്ട്രയിൽ ഒരുമിച്ച് കഴിഞ്ഞിരുന്ന ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

തങ്ങൾ ഒരുമിച്ച് കഴിയുന്നതിനെ എതിർത്ത സഹോദരൻ ലിംഗരാജു സിദ്ധപ്പ എന്ന പൂജാരിയെ 2015 -ൽ സഹോദരി ഭാഗ്യശ്രീയും കാമുകൻ ശിവപുത്രയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളായി വെട്ടിമുറുക്കിയ ഇരുവരും ശരീരഭാഗങ്ങൾ മൂന്ന് സഞ്ചികളിലാക്കി ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. സംഭവം നടന്ന സമയത്ത് തന്നെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
ലിംഗരാജുവിൻ്റെ തലയും ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഇവർ മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടെന്ന രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനും കാമുകിയും കുടുങ്ങുകയായിരുന്നു.

കോളജ് കാലം മുതൽ ഭാഗ്യശ്രീയും ശിവപുത്രയും പ്രണയത്തിലായിരുന്നു. തങ്ങളുടെ ബന്ധം വീട്ടുകാർ അംഗീകരിക്കില്ലെന്ന് ഭയന്ന ഇരുവരും ബെംഗളൂരുവിലെ വാടകവീട്ടിൽ ഒരുമിച്ച് കഴിയാനാരംഭിച്ചു. എന്നാൽ, വീട് കണ്ടെത്തി എത്തിയ ലിംഗരാജു ഇവരുമായി വഴക്കിട്ടു. ഈ വഴക്കാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!