Entertainment

ഞാൻ ആകെ ചൂളിപ്പോയി….മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യാൻ ഇനി ഞാൻ ഇല്ലേ….തുറന്ന് പറഞ്ഞ് ആർ. ജെ രേണു

മമ്മൂട്ടിയെ ഇൻ്റർവ്യൂ ചെയ്യാൻ പോയ സമയത്ത് മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ട സംഭവമാണ് ആർ.ജെ രേണു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. രേണു ക്ലബ്ബ് എഫ് എമ്മിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു മമ്മൂട്ടിയുമായുള്ള ആദ്യ ഇൻ്റർവ്യൂ. മമ്മൂട്ടിയോട് മൂന്നാമത്തെ ചോദ്യം ചോദിച്ചപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്ന് ഇങ്ങനത്തെ ചോദ്യം ഒന്നും എന്നോട് ചോദിക്കരുതെന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ഉടനെത്തന്നെ രേണു അവിടെ നിന്ന് കരഞ്ഞു.

എന്നാൽ വീണ്ടും വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ സിനിമയായ കസബയുടെ റിലീസിൻ്റെ സമയത്ത് മമ്മൂട്ടിയുമായുള്ള ഇൻ്റർവ്യൂ ചെയ്യാൻ രേണുവിനെ വിളിച്ചു. കസബ എന്ന സിനിമ രേണു കണ്ടിട്ടില്ല. രാവിലെ മൂന്ന് മണിക്ക് ഫാൻസ് ഷോ ഉണ്ടായിരുന്നു അതും കണ്ടിരുന്നില്ല.

സിനിമയെ കുറിച്ചുള്ള ഇൻ്റർവ്യൂ ആകുമ്പോൾ സിനിമ കാണാതെ എങ്ങനെ ചോദ്യങ്ങൾ ചോദിക്കും എന്നുള്ള ടെൻഷനിൽ ആയിരുന്നു രേണു. കസബയുടെ റിലീസിൻ്റെ അന്ന് രാവിലെ 7 മണിക്ക് ആണ് എട്ടുമണിക്ക് മമ്മൂട്ടിയുമായുള്ള ഇൻ്റർവ്യൂ ഉണ്ട് എന്ന് പറയുന്നത്. മമ്മൂട്ടിയാണെങ്കിൽ സിനിമയെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂ. ഒരു രക്ഷയും ഇല്ല മമ്മൂട്ടി ഇപ്പോഴാണ് സമയം തന്നിരിക്കുന്നത് എന്ന് അവർ പറഞ്ഞു. 8 മണി മുതൽ 9 മണിവരെയായിരുന്നു ഇൻ്റർവ്യൂ സമയമെന്നും.

അതുകൊണ്ട് ആ സമയത്ത് തന്നെ പോണമെന്നും പറഞ്ഞു. അവിടെയെത്തി മമ്മൂട്ടിയോട് പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ തന്നെ മമ്മൂട്ടി ഇത് പലരും എന്നോട് ചോദിച്ചതാണെന്നും പറഞ്ഞ് നല്ലവണ്ണം ചീത്ത പറഞ്ഞു. കൂടെ വർക്ക് ചെയ്യുന്ന ക്ലബ് എഫ് എമ്മിലെ ആർ. ജെ മാരും മറ്റു കുറച്ചാളുകളും മമ്മൂക്കയെ കാണുവാൻ ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നിൽ വെച്ച് എന്നെ ചീത്ത പറഞ്ഞപ്പോൾ ഞാൻ ആകെ ചൂളിപ്പോയി.

ഉടനെ തന്നെ മമ്മൂട്ടി എന്നോട് ചോദിച്ചു കസബ സിനിമ കണ്ടുവോയെന്ന്. ഞാൻ ഇല്ല എന്ന് മറുപടിയും പറഞ്ഞു. അദ്ദേഹം ഞാൻ മൂന്നു മണിക്കുള്ള ഷോ കാണാത്തത്തിൽ ദേഷ്യത്തിൽ ആയിരുന്നു. ഇങ്ങനെ രണ്ടുതവണ മമ്മൂട്ടിയെ ഇൻ്റർവ്യൂ ചെയ്യാൻ പോയപ്പോഴും കരഞ്ഞാണ് തിരിച്ചുവന്നത് എന്നും പറഞ്ഞു. രേണുവും മമ്മൂക്കയും തമ്മിൽ സ്നേഹത്തിലാണെന്നും വ്യക്തിപരമായി അടുപ്പത്തിൽ ആണെന്നും ഒക്കെയാണ്. മൂന്നാമത് വീണ്ടും മമ്മൂട്ടിയെ ഇൻ്റർവ്യൂ ചെയ്യുവാൻ പറഞ്ഞപ്പോൾ രേണു കട്ട് ആൻഡ് സ്ട്രൈറ്റ് ആയിട്ട് ഇല്ല എന്ന് പറയുകയും ചെയ്തു. കാരണം മുൻപത്തെ രണ്ടു അനുഭവം തന്നെയായിരിക്കും അടുത്തതും എന്നതുകൊണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!