Local News

ജില്ലാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കുന്നമംഗലം :-കോഴിക്കോട് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷന്റെ 2021-22 വർഷത്തെ ജില്ലാ ചാമ്പ്യൻഷിപ്പ് കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ കുന്നമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് ടി പി അബ്ദുൽ ഷെഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ മെമ്പർ വി കെ തങ്കച്ചൻ,കേരള സോഫ്റ്റ്‌ ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദ് അഷ്റഫ്,പ്രസ് ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഷാജി, അബൂബക്കർ കുന്നമംഗലം, സീ ടെക് കോളേജ് പ്രിൻസിപ്പൽ പി എൻ ശശിധരൻ മാസ്റ്റർ, രഞ്ജിത്,പി മുഹമ്മദ് ഹസൻ എന്നിവർ ആശംസകൾ നേർന്നു. എ എസ് ഹിഷാം അബ്ദുള്ള സ്വാഗതവും കെ ഷിബിൻ നന്ദിയും പറഞ്ഞു.
സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ എം ജെ എഛ് എസ് എളേറ്റിലിനെയും , ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്കൂൾ യു എഛ് എസ് എസ് ചാലിയത്തി നെയും , സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൾ മടവൂർ സോഫ്റ്റ്ബാൾ അക്കാഡമിയെയും ,ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റോയൽ സ്പോർട്സ് രാംപൊയിൽ കുന്നമംഗലം സ്പോർട്സ് അക്കാദമിയെയും പരാജയപ്പെടുത്തി ജേതാക്കളായി.
പുരുഷ വനിത മത്സരങ്ങൾ നാളെ നടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!