Kerala News

അറിയിപ്പുകൾ

തെരഞ്ഞെടുപ്പ്: 1.96 ലക്ഷം രൂപ കൂടി പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്ദമംഗലം, തിരുവമ്പാടി ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ ശനിയാഴ്ച 1,96,8000 രൂപ പിടികൂടി. തുക കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിരുന്നു. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 39,55,380 രൂപ പിടിച്ചെടുത്തു.

എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് : 100 കേസുകളെടുത്തു

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അബ്കാരി,ലഹരിവസ്തു മേഖലയിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്സൈസ് വിഭാഗം നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി 91 അബ്കാരി കേസുകളും 9 മയക്കുമരുന്നു കേസുകളുമെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 20 ദിവസത്തിനിടെ നടത്തിയ റെയ്ഡില്‍ 12.5 ലിറ്റര്‍ ചാരായം, 2800 ലിറ്റര്‍ വാഷ്, 325 വിദേശമദ്യം, 105 ലിറ്റര്‍ മാഹി മദ്യം, 4200 ഗ്രാം കഞ്ചാവ്, 310 ഗ്രാം മാരകമയക്കുമരുന്നായ എം.ഡി.എം.എ., രണ്ട് ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവ പിടികൂടി. എട്ട് പേര്‍ അറസ്റ്റിലായി. ജില്ലയിലെ വിവിധ മദ്യശാലകളില്‍ പരിശോധനനടത്തി 85 സാമ്പിളുകള്‍ രാസപരിശോധനയ്ക്ക അയച്ചു.
കുറ്റകൃത്യങ്ങള്‍ എക്സൈസിനെ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 0495-2372927 എന്ന നമ്പറിലും അഴിയൂര്‍ ചെക്കുപോസ്റ്റിലെ 0496-2504050 എന്ന നമ്പറിലും വിളിക്കാവുന്നതാണ്..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!