പുതിയ തലമുറയ്ക്ക് പഴയ കാലത്തെ കുട്ടികളുടെ കളികളും ആഘോഷങ്ങളും ഒന്നും അറിയില്ല എന്ന് നമ്മള് എപ്പോഴും പറയാറുണ്ട്. ടെക്നോളജിക്കും മൊബൈല്‍ ഫോണിനും വഴിമാറിയ ബാല്യകാലത്തെ സൗഹൃദങ്ങളും കളികളുമെല്ലാം ഇന്ന് അപൂര്‍വ്വമാണ്. എന്നാല്‍ കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാതെ കാണുന്ന ബാല്യകാല വിനോദത്തില്‍ ഇന്നും നിലനില്‍ക്കുന്നതായി ഒന്നേയുള്ളു വേനലവധിക്കാലത്തെ മിട്ടായിക്കച്ചവടങ്ങള്.

വേനലവധി ആഘോഷിക്കാനും ചെറിയതോതില്‍ പണം സമ്പാദിക്കാനുമുള്ള എളുപ്പമാര്‍ഗമായ മിട്ടായിക്കച്ചവടങ്ങള് തുടങ്ങിയിരിക്കുകയാണ് പാലിയിലെ അഷ്ഫാത്ത് യൂനുസ് എന്നീ കുട്ടികള്‍, കമ്മര്കട്ട, ബീഡിമുട്ടായി, പുളിയച്ചാര്‍, തേനാലി, ബുള്‍ബുള്‍, എള്ളുണ്ട എന്നീ മിട്ടായികളാണ് ഇവരുടെ കച്ചവടത്തിലുള്ളത്.
ഓമശ്ശേരി മുണ്ടുപാറ പാലിയില്‍ പുല്ലംപാടി യൂസുഫിന്റെയും നസീമയുടെയും മകനും മകളും കള്ളിവളപ്പില്‍ അബൂബക്കര്‍ സുലൈക ദമ്പതികളുടെ മകന് യൂനുസും ചേര്‍ന്നാണ് കച്ചവടം നടത്തുന്നത്.

