Kerala

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസ് ; പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

പതിനേഴ്കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.2022 ഏപ്രിൽ പത്തിനായിരുന്നു കേസിസ് ആസ്പദമായ സംഭവം. പ്രതി ഷിബു കുമാർ പലപ്പോഴും അശ്ലീലച്ചുവയോടെ കുട്ടിയോട് സംസാരിക്കുമായിരുന്നു. സംഭവ ദിവസം പരീക്ഷയ്ക്കായി കുട്ടി വീടിനകത്തിരുന്ന് പഠിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ പ്രതി വീടിന് പുറത്തുവന്ന് കുട്ടിയെ വിളിച്ചു. ശബ്ദം കേട്ട് കുട്ടി ജനലിലൂടെ നോക്കിയപ്പോൾ ഷിബു കുമാർ താൻ ഉടുത്തിരുന്ന മുണ്ട് പൊക്കി കാണിക്കുകയും അശ്ലീല വാക്കുകൾ പറയുകയുമായിരുന്നു.കുട്ടിയുടെ അമ്മൂമ്മയും അയൽവാസിയും ഈ സമയം അടുത്തുണ്ടായിരുന്നു. അമ്മുമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് പ്രതി സ്ഥലത്തു നിന്ന് പോയത്. കുട്ടി വീട്ടിലേക്ക് വരുന്ന വഴിക്ക് പല തവണ ഇയാൾ മദ്യ ലഹരിയിൽ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെയുള്ള പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.പിഴ തുക ലഭിച്ചാൽ അത് കുട്ടിക്ക് നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി. ഫോർട്ട് പോലീസ് സ്റ്റേഷൻ എസ്.ഐ ആർ.ജി ഹരിലാൽ ആണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും പതിനൊന്ന് രേഖകൾ ഹാജരാക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!