കുന്ദമംഗലം: ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ വെച്ച് ഫെബ്രുവരി 24, 25 തിയ്യതികളില്‍ നടക്കുന്ന 28 ആമത് സംസ്ഥാന സബ് ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പിടിഎ റഹീം എം എല്‍ എ കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍”കെ ജെ പോളിന് നല്കി പ്രകാശനം ചെയ്തു.ഓര്‍ഗനൈസിംഗ് കമ്മിറ്റി ട്രഷറര്‍ കെ പി വസന്ത രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ കെ മുഹമ്മദ് അഷ്റഫ് ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബാബു നെല്ലൂളി, പബ്ലിസിറ്റി കണ്‍വീനര്‍, അബൂബക്കര്‍ കുന്ദമംഗലം, ഇ.റിയാസു റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

