National

മികച്ച പാർലമെന്റേറിയൻ അവാർഡ് ജോൺ ബ്രിട്ടാസിന്

ന്യൂഡൽഹി: ഡോ. ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു,

രാജ്യസഭയിൽ മൂന്നു പേരെ തെരഞ്ഞെടുത്തപ്പോൾ ജോൺ ബ്രിട്ടാസ് ആദ്യ പേരുകാരനായി. ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽനിന്ന് ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്‌സീൻ അഹമ്മദ് ഖാൻ എന്നിവരും അവാർഡിന് അർഹരായി. ബിദ്യുത് ബരൺ മഹതോ, ഡോ. സുകാന്ത മജുംദാർ, കുൽദീപ് റായ് ശർമ്മ, ഡോ. ഹീണ വിജയകുമാർ ഗാവിത, അധിർ രഞ്ജൻ ചൗധരി, ഗോപാൽ ചിനയ്യ ഷെട്ടി, സുദീർ ഗുപ്ത, ഡോ. അമോൽ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാർഡ് ജേതാക്കൾ.

ഡോ. എപിജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുൻ എംപി ടി കെ രംഗരാജൻ അർഹനായി. ലോക്‌സഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യസഭയുടെ ട്രാൻസ്‌പോർട്ട് ടൂറിസം കൾച്ചറൽ കമ്മിറ്റി എന്നിവയും അവാർഡിന് അർഹമായി. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്. മാർച്ച് 25ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!