തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെ അത്യാഹ്‌ളാദത്തോടെ വരവേല്‍ക്കുന്ന വിരാട് കോലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.ദില്ലിയില്‍ ഇന്ത്യ- ഓസ്ട്രേലിയ സെക്കന്‍റ് ടെസ്റ്റ് സമയത്ത് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുന്നതിനിടെ പതിഞ്ഞ എക്സ്പ്രഷനാണിത്.കോലിയും ദ്രാവിഡുമിരിക്കുന്നതിന് പിറകിലൂടെ ഒരാള്‍ വന്ന് ഇക്കാര്യം കോലിയെ അറിയിക്കുകയാണ്. ഉടനെ തന്നെ കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് കോലി. ഏറെ നേരമായി കാത്തിരുന്ന ശേഷം ഒടുവില്‍ ഭക്ഷണമെത്തുമ്പോള്‍ സ്വാഭാവികമായി കാണുന്നൊരു സന്തോഷമാണ് ഇതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നത്.ഡ്രസ്സിങ് റൂമില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം കോലി സംസാരിച്ചിരിക്കുമ്പോഴാണ് ഭക്ഷണം എത്തിയത്. ഈ സമയം കോലിയുടെ പ്രതികരണം കണ്ടതോടെ ചോലെ ബട്ടൂരെ ആയിരുന്നു അതെന്ന് ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു.
— hot cricketers 🥵 (@whyilovecricket) February 18, 2023
അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണമാണ് ചോലെ ബട്ടൂരെ. ഭക്ഷണമെത്തിയപ്പോഴുള്ള കോലിയുടെ ഈ ‘എക്സ്പ്രഷൻ’ ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. ഒടുവില്‍ ‘സൊമാറ്റോ’യും ഈ വീഡിയോ ട്വീറ്റ് ചെയ്തു എന്നതാണ് രസകരം.