National News

കര്‍ണാടകത്തിൽ ഐഎഎസ്, ഐപിഎസ് പോര്;രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് രൂപ,നിയമനടപടിക്കൊരുങ്ങി സിന്ദൂരി

കര്‍ണാടകത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിൽ പോര് മുറുകുന്നു.രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഡി രൂപ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് സിന്ദൂരി അയച്ചതാണ് ഈ ഫോട്ടോകളെന്നാണ് രൂപയുടെ ആരോപണം. സിന്ദൂരിക്കെതിരെ നിരവധി ആരോപണങ്ങളാണ് രൂപ ഉന്നയിച്ചിരിക്കുന്നത്. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം.അതേ സമയം രൂപക്കെതിരെ സിന്ദൂരി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. രൂപ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രചരണം നടത്തുകയാണെന്ന് സിന്ദൂരി പ്രസ്താവനയിൽ പറയുന്നു. ‘അവരുടെ നിലവാരത്തിലുള്ള പ്രവർത്തനങ്ങളാണി’തെന്നും സിന്ദൂരി പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മോശമായ പെരുമാറ്റത്തിനും ക്രിമിനൽ കുറ്റങ്ങൾക്കും തുല്യമായ അവളുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്‌ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയാണെന്നും രൂപയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി പറഞ്ഞു.
ഐ.എ.എസ്-ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പോര് അതിരുവിട്ടതോടെ സംഭവത്തില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ ഇടപെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഹിണി സിന്ദൂരി നിലവില്‍ ദേവസ്വം കമ്മിഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!