കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദനം മൂലമെന്ന് അച്ഛന്‍ കുഞ്ഞാറു. ദീപുവിനെ മര്‍ദ്ദിക്കുന്നത് ഞങ്ങള്‍ കണ്ടിരുന്നുവെന്നും ഓടിച്ചെന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോഴും മകനെ മര്‍ദിച്ചുവെന്നും പിന്നില്‍ നിന്നാണ് മകന് തലയ്ക്ക്ടിയേറ്റതെന്നും ദീപുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സ തേടാന്‍ ശ്രമിച്ചപ്പോഴും ദീപുവിന് നേരെ ഭീഷണിയുണ്ടായിരുന്നു. മര്‍ദനമേറ്റപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ചികിത്സ തേടാതിരുന്നത് കൊല്ലുമെന്ന ഭീഷണി മൂലമാണ്. മകനെ ആക്രമിക്കുമെന്ന ഭയത്താല്‍ തന്റെ നിര്‍ബന്ധം കൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ ആശുപത്രിയില്‍ പോവാതിരുന്നതെന്നും ദീപുവിന്റെ അച്ഛന്‍ ഇടറിക്കൊണ്ട് പറഞ്ഞു.
അതേസമയം ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങുകയാണ് പൊലീസ്. ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസ്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം നോട്ടീസ് അയക്കുമെന്ന് പോലീസ് അറിയിച്ചു.

