Kerala News

ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം ; സുരേഷ് ഗോപി എം പി

ഗവർണർക്കെതിരായ വിമർശനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി എം പി. ‘അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തർക്കങ്ങൾ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേർ കണ്ണോടുകൂടി കാണണം. അത് കണ്ട് മനസിലാക്കണം’- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഗവർണർ വന്ന് നയപ്രഖ്യാപനം നടത്താൻ മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതില്ലായിരുന്നുവെന്ന് മുരളീധരൻ . ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതെയായെന്നും മുരളീധരന്‍ പരിഹസിച്ചു.

ഗവർണറുടെ സ്റ്റാഫിലെ ബിജെപി നേതാവിന്‍റെ നിയമനം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കർത്തായെ ഗവർണ്ണറുടെ അഡീഷനൽ പിഎ ആയാണ് നിയമിച്ചത്. പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ തർക്കത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫാണ് പെൻഷൻ കൊണ്ടുവന്നത്.

പെൻഷൻ കൊടുക്കുന്നത് തെറ്റല്ല. ഗവർണറെ തുറന്ന് വിട്ടാൽ ആർഎസ്എസുകാരന് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും മുരളീധരൻ പറഞ്ഞു. പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കാണുമ്പോഴുള്ള അവസ്ഥയെന്താകുമെന്നും മുരളിധരൻ ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!