ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അടക്കം 1000 പേര്‍ക്കെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്.
സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ട ട്വന്റി-20 പ്രവര്‍ത്തകന്‍ സി.കെ. ദീപുവിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച ദീപുവിന്റെ വീട്ടുപരിസരത്തെത്തിയത്.
നിയമവിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കാരണങ്ങളാണ് കേസിനാസ്പദമായ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 12-നാണ് സി.പി.എമ്മിന്റെ നാലു പ്രവര്‍ത്തകര്‍ ദീപുവിനെ ആക്രമിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

