Kerala News

പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകും; ആരോപണങ്ങളെ തള്ളി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ‘ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരെങ്കിലും വന്ന് നമ്മളെ കണ്ടാല്‍ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എന്ത് നുണയും പറയാന്‍ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയും സ്വപ്‌ന സുരേഷിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്ത വന്നു. അതിനര്‍ഥം സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണോ’? മന്ത്രി ചോദിച്ചു.
ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചര്‍ച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഒരുപാട് പേര്‍ വന്നു കണ്ടിട്ടുണ്ട്. ചര്‍ച്ചയിലല്ല, നയത്തില്‍ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങള്‍ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുംകളുമായും ചര്‍ച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്.

ആ നയത്തില്‍ നിന്നും അണുവിട വ്യതിചലിക്കില്ല. പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകുമെന്നും മന്ത്രി പറഞ്ഞു. സ്പ്‌നയ്‌ക്കൊപ്പം ചെന്നിത്തല നില്‍ക്കുന്ന ചിത്രം പുറത്തുവന്നില്ലേ. സ്വപ്‌നയുമൊത്ത് ചെന്നിത്തലയുടെ ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന് പറയാനാവുമോ ?. ഇത്ര ചീപ്പാകാമോ പ്രതിപക്ഷ നേതാവെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!