കോഴിക്കോട് :മുദ്രാവാക്യം വിളിച്ചു എന്നതാണ് രണ്ടുപേരെ മാവോവാദികളാക്കാന്‍ തെളിവെങ്കില്‍ മാവോയുടെ ഫോട്ടോയുള്ള മുഴുവന്‍ സ്ഥാപനങ്ങളും തീവ്രവാദ കേന്ദ്രങ്ങളാണെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കണമെന്ന് സോളിഡാരിറ്റി സെക്രട്ടേറിയേറ്റ് .
നിരപരാധികളായ ചെറുപ്പങ്ങളെ വേട്ടയാടുന്ന ഫാസിസ്റ്റു രീതിയാണ് സംസ്ഥാന പോലീസും സര്‍ക്കാരും നടത്തുന്നതെന്നും അലനെയും താഹായെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു .
വെടിക്കോപ്പുകളും ഉണ്ടയും നഷ്ടപ്പെടുക ,പോലീസ് മെനുവില്‍ ബീഫ് ഒഴിവാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ നിയന്ത്രണത്തിലുള്ള കേരളാപോലീസില്‍ നടക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു .
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒകെ അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി സിറാജുദ്ധീന് ഇബ്നു ഹംസ ,സാബിര്‍ തങ്ങള്‍ ,നൂഹ് ചേളന്നൂര്‍ ,അമീര്‍ കൊയിലാണ്ടി ,ഷുക്കൂര്‍ ബാലുശ്ശേരി ,റഈസ് വട്ടോളി ,ശാഹുല്‍ കക്കോടി ,സഫീര്‍ ചെറുവാടി ,ഷമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു

