National

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല: നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ

ചെന്നൈ; നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. ദേശീയ ഗാനം ആദ്യം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭയിൽ നിന്ന് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഗവർണർ ഇത്തരത്തിൽ വാക്ക് ഔട്ട് നടത്തുന്നത്. തുടർന്ന് സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിക്കുകയായിരുന്നു.

രാവിലെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നിയമസഭയിലെത്തിയ അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് നിർദേശിച്ചു. എന്നാൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ദേശീയ ഗാനം അവസാനവും ആലപിക്കുന്നതാണ് തമിഴ്നാട് നിയമസഭയിലെ രീതിയെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ഗവർണർ ഇതിൽ ക്ഷുഭിതനായി വാക്ക് ഔട്ട് നടത്തുകയായിരുന്നു.

ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ‘ആടിന് താടിയും സംസ്ഥാനത്ത് ഗവർണറും ആവശ്യമില്ലെ’ന്ന് പ്രസംഗത്തിനിടെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തുടർന്ന് സ്പീക്കർ എം.അപ്പാവു കേന്ദ്രത്തിനെതിരയുള്ള വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം അവതരിപ്പിക്കുകയായിരുന്നു. എടപ്പാടി പളനി സാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!