Kerala News

അതി ക്രൂരമായ കൊലപാതകം; രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ബി ജെ പി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ ജസ്റ്റിസ് വി ജി ശ്രീദേവിയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ജസ്റ്റിസ് പറഞ്ഞു. 15 പ്രതികളിൽ എട്ടു പേർക്ക് നേരെ കൊലപാതക കുറ്റവും ബാക്കിയുള്ളവരുടെ നേരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും തെളിഞ്ഞതായി വി ജി ശ്രീദേവി പറഞ്ഞു. ശിക്ഷാവിധി തിങ്കളാഴ്ച പറയും.

2021 നാണ് ഭാര്യയുടെയും വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെയും, അമ്മയുടെയും മക്കളുടെയും മുൻപിൽ ഇട്ട് രഞ്ജിത്ത് ശ്രീനിവാസനെ എസ് ഡി പി ഐ പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!