കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടന്‍. അടുത്തയാഴ്ചയോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാന്‍ ആലോചിക്കുന്നതായാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.വ്യാഴാഴ്ച മുതൽ വിദ്യാലയങ്ങളില്‍
മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് മുൻഗണന നൽകി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പിൻവലിച്ചു. ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിലൂടെ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഇതിനോടകം 36 മില്ല്യണ്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്‌തെന്നും അറുപത് വയസിന് മുകളിലുള്ള 90 ശതമാനം പേര്‍ക്കും മൂന്നാം ഡോസ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തയാഴ്ച പകുതിയോട് കൂടി പൊതുസ്ഥലങ്ങളില്‍ മാസ്‌കും ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. നൈറ്റ് ക്ലബ്ബുകളില്‍ പ്രവേശിക്കാനുള്ള കൊവിഡ് പാസും ഇനിയുണ്ടാകില്ല.
ബ്രിട്ടനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബോറിസ് ജോണ്‍സന്റെ സ്റ്റാഫ് പാര്‍ട്ടി സംഘടിപ്പിച്ചതില്‍ വലിയ വിമര്‍ശനം നേരിടുന്നതിന് ഇടയിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. അതേസമയം കൊവിഡ് വകഭേദമായ ഒമിക്രോൺ നിസാരമായ രോഗമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.