കടയിൽ നിന്ന് വാങ്ങിയ ദോശ മാവിൽ നിന്ന് സീരിയൽ നടിക്ക് ലഭിച്ചത് സ്വർണ മൂക്കുത്തി.സീരിയൽ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയിൽ നിന്നാണ് ദോശമാവ് വാങ്ങിയത്. വാങ്ങിയ മാവുപയോഗിച്ച് ചൊവ്വാഴ്ചയാണ് ദോശയുണ്ടാക്കിയത്. ദോശ ചുട്ടതിന് ശേഷം കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടെത്തിയത്.
അറിയപ്പെട്ട ഒരു കമ്പനിയുടേയുതാണ് ദോശമാവ്. ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടു. ഉരച്ച് നോക്കിയപ്പോൾ സ്വർണം തന്നെയാണെന്ന് ബോധ്യപ്പെട്ടു. മാവ് പായ്ക്കു ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരി വീണതാകുമെന്നാണ് കരുതുന്നത്.

