പന്തീര്‍പാടം നൊച്ചിപ്പൊയില്‍ സ്വദേശിനിയായ കാര്‍ത്ത്യായനി അമ്മയ്ക്ക് കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീട് മാര്‍ച്ച് 10 ന് കൈമാറും. മുസ്ലീം ലീഗ് സ്ഥാപകദിനമായ മാര്‍ച്ച് 10ന് വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുമെന്നാണ് അറിയുന്നത്. കുന്ദമംഗലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍, ജനറല്‍ സെക്രട്ടറി കെ കെ ഷമീല്‍, ട്രഷറര്‍ എം വി ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്നത്.
വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരായിരുന്നു വീട് നവീകരണത്തിന്റെ ഭാഗമായി പഴയ വീട് പൊളിച്ചുമാറ്റുന്ന പ്രവര്‍ത്തിയില്‍ മുന്നിട്ടു നിന്നത്.
എണ്‍പത് വയസ്സോളം പ്രായമുള്ള കാര്‍ത്ത്യായനി അമ്മയുടെ ദുരിതപൂര്‍വ്വമായ ജീവിതം ജനശബ്ദമാണ് പുറത്തുകൊണ്ടുവന്നത്. ജനശബ്ദം വാര്‍ത്തയെ തുടര്‍ന്ന് കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കാര്‍ത്ത്യായനി അമ്മയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് നിരവധി പേരാണ് അമ്മയ്ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ സഹായങ്ങളുമായി രംഗത്തെത്തിയത്.
വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാര്‍ത്ത്യായനി അമ്മയെ ഒരു വാടകവീട്ടിലേക്ക് മാറ്റി മുഴുവന്‍ സൗകര്യങ്ങളും ചെയ്തു കൊടുത്തതും യൂത്ത് ലീഗാണ്.
പുതിയ വീട്ടിലേക്ക് താമസം മാറുന്നതും കാത്തിരിക്കുകയാണ് ഈ വയോധികയും രോഗിയായ മകനും