അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തു നിന്ന് തുരത്തുമെന്ന വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബി.ജെ.പി. അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക് (മമതാ ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാനാകില്ല- എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകള്‍.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ വെച്ചാമ് പ്രസ്താവന. നേരത്തെ, പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്ന ഘോഷിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

