National

മൊബൈൽ മോഷണാരോപണം; യുപിയിൽ 20 കാരനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

അയോധ്യ-ഡൽഹി എക്‌സ്‌പ്രസിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് 20 കാരനെ ജനക്കൂട്ടം കൊലപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവിനെ നിഷ്കരുണം മർദ്ദിച്ച ശേഷം തള്ളിയിടുകയായിരുന്നു. ഷാജഹാൻപൂരിലെ തിൽഹാർ റെയിൽവേ സ്റ്റേഷന് സമീപം ഓവർഹെഡ് ലൈൻ തൂണിൽ തലയിടിച്ചാണ് യുവാവ് മരിച്ചത്.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരി പരാതിപ്പെട്ടു. മറ്റു യാത്രക്കാർ നടത്തിയ തെരച്ചിലിൽ ലഖ്‌നൗവിൽ നിന്ന് ട്രെയിനിൽ കയറിയ യുവാവിൽ നിന്നും ഫോൺ കണ്ടെത്തി. തുടർന്ന് ജനക്കൂട്ടം അരമണിക്കൂറോളം മർദ്ദിച്ച ശേഷം യുവാവിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു. ഇയാളുടെ വികൃതമായ മൃതദേഹം പിന്നീട് ട്രാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിൽ കുറച്ച് യാത്രക്കാർ യുവാവിനെ നിഷ്കരുണം മർദിക്കുന്നതായി കാണാം. മറ്റ് യാത്രക്കാർ ചിരിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. കേസിലെ മുഖ്യപ്രതി നരേന്ദ്ര ദുബെയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ പരുക്കേറ്റ് കരയുകയായിരുന്നു 20 കാരനെ നരേന്ദ്രയാണ് ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!