സെമിഫൈനലിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിനെ കീഴടക്കി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ശ്രീകാന്ത് കിഡംബി.മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിലാണ് ശ്രീകാന്തിൻ്റെ ജയം. സ്കോർ- 17-21, 21-14, 21-17.
ആദ്യ സെറ്റ് ലക്ഷ്യ സെന്നിനോട് അടിയറ വച്ചതിനു ശേഷമാണ് ശ്രീകാന്ത് ജയിച്ചുകയറിയത്. ആദ്യ സെറ്റ് ലക്ഷ്യ 17-21 എന്ന നിലയിൽ സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റ് 21-14 എന്ന സ്കോറിൽ സ്വന്തമാക്കിയ ശ്രീകാന്ത് മൂന്നാം സെറ്റിൽ 21-17 എന്ന സ്കോറിനു വിജയിച്ചു. സിംഗപ്പൂരിൻ്റെ ലോഹ് കീൻ യൂ ആണ് കലാശപ്പോരിൽ ശ്രീകാന്തിൻ്റെ എതിരാളി.
1983ൽ പ്രകാശ് പദുക്കോണും 2019ൽ സായ് പ്രണീതും സെമി ഫൈനലിൽൽ എത്തിയതായിരുന്നു ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരത്തിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം.

