Kerala News

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സി.എം.ഡി

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു. കൊവിഡിന് ശേഷമുള്ള റെക്കോർഡ് വരുമാനമായിരുന്നു (5.79 കോടി രൂപ) കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചതെന്നും ജീവനക്കാരുടെ ബഹിഷ്കരണ സമരം മൂലം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ട്ടം സംഭവിച്ചുവെന്നും സി.എം.ഡി അറിയിച്ചു.

വെള്ളിയാഴ്ചയും നല്ല വരുമാനം ലഭിക്കേണ്ടതായിരുന്നു വെന്നും എന്നാൽ അത് 4.83 കോടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്കരണം നടത്തിയാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും ക്രിസ്മസ് അവധി ഉൾപ്പെടെ പരി​ഗണിച്ച് യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും സി.എം.ഡി അഭ്യർത്ഥിച്ചു.

ബഹിഷ്കരണം കാരണം സർവീസ് മുടങ്ങുന്നത് കെ.എസ്.ആർ.ടി.സിയെ ജനങ്ങളിൽ നിന്നും അകറ്റുന്നു. തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിൽ നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽ നിന്നും പിന്മാറണമെന്നും സി.എം.ഡി അഭ്യർത്ഥിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!