National News

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിലെ മുതിര്‍ന്ന ബിജെപി നേതാവ്

After SAD, RLP, former union minister Birender Singh extends support to  farmers' protest over farm laws - India News

ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്ന കര്‍ഷക സമരത്തിന് ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചൗധരി ബിരേന്ദർ സിംഗ് പിന്തുണ നല്‍കി രംഗത്ത്. പ്രധാനമന്ത്രി വെറുമൊരു രാഷ്ട്രീയ നേതാവായി അധഃപതിച്ചുവെന്ന് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തി. നിയമം പിന്‍വലിക്കാതെ പിന്നൊട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.

കര്‍ഷക സമരം 24ാം ദിവസത്തിലേക്ക് കടന്നു എന്നാൽ സമവായത്തിനുള്ള സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ കര്‍ഷക സംഘടനകളും ഒരുക്കമല്ല. പ്രധാനമന്ത്രിയുടെ ശക്തമായ പ്രതികരണം വന്നത് പിന്നാലെയും കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചു.സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രതിഷേധ സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ട്. എന്‍ഡിഎയുടെ ഭാഗമായിരുന്ന ശിരോമണി അകാലിദള്‍, രാഷ്ട്രീയ ലോക താന്ത്രിക് പാര്‍ട്ടി, ജെജെപി എന്നിവയ്ക്ക് പിന്നാലെയാണ് ബിജെപി നേതാവ് ചൗധരി ബിരേന്ദർ സിംഗ് കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തുവന്നത് .

ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ബിരേന്ദർ സിംഗ് പ്രഖ്യാപിച്ചു. ബിജേന്ദര്‍ സിംഗും പിന്തുണ നല്‍കിയതോടെ ഹരിയാനയിലെ ജാട്ട് വിഭാഗവും സമരത്തില്‍ കടന്നുവരുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആഗ്ര-ഡല്‍ഹി, ജയ്പൂര്‍-ഡല്‍ഹി ദേശീയ പാതകള്‍ ഉപരോധിച്ചു കൊണ്ടുള്ള സമരം തുടരുകയാണ്. ഗാസിപൂര്‍, തിക്രി അതിര്‍ത്തികളിലും ശക്തമായാണ് സമരം മുന്നോട്ടു പോകുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!