
കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും ഫ്ലക്സ് ബോർഡുകൾ.
കെ സുധാകരനെ വിളിയ്ക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്ലക്സിലുള്ളത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ലെന്നും ഫ്ലക്സിൽ പറയുന്നു.കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവും ഇത്തരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി പിരിച്ചുവിടണം എന്നതായിരുന്നു പോസ്റ്ററുകളിലെ ആവശ്യം. ഡിസിസി പ്രസിഡന്റിനെതിരെയും പോസ്റ്ററുകളുണ്ടായിരുന്നു. നേതാക്കള്‍ സീറ്റ് കച്ചവടം നടത്തിയെന്നും പോസ്റ്ററുകളില്‍ ആരോപിച്ചിരുന്നു. വി.എസ്. ശിവകുമാറിനെതിരെയും പോസ്റ്ററുകളുണ്ട്.

