കുന്ദമംഗലം; കുന്ദമംഗലം അര്‍ബന്‍ സൊസൈറ്റി ബാങ്കില്‍ ക്രമക്കേട് നടന്ന വിഷയത്തില്‍ ബാങ്കിലെ ഉദ്യോഗസ്ഥയായ നരിക്കുനി കുഴിക്കളത്തില്‍ സെറീന ഭര്‍ത്താവ് മുജീബ് എന്നിവരെ കു്ന്ദമംഗലം ജുഡീഷ്യല്‍ കോടതി റിമാന്റ് ചെയ്തു. റിമാന്റ് ചെയ്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
ബാങ്കില്‍ പല തരത്തില്‍ ക്രിത്രിമം നടത്തി ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന പരാതിയില്‍ നേരത്തെ കുന്ദമംഗലം പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ മറിച്ച് പണയം വെക്കുകയും ലോണുകള്‍ എഴുതിത്തള്ളുകയും തുടങ്ങിയ വിഷയങ്ങള്‍ പുറത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ബാങ്ക് സെക്രട്ടറിയും മറ്റും മുന്‍കൂര്‍ ജാമ്യം നേടി.
എന്നാല്‍ ബാങ്ക് നല്‍കിയ 660/19 പ്രകാരം ചീറ്റിങ് പരാതിയിലാണ് ജീവനക്കാരിയായ സെറീനക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ക്രമക്കേടില്‍ ബാങ്കുമായി ബന്ധപ്പെട്ട പലരേയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
ബാങ്കില്‍ ഇത്രയതികം ബാധ്യതകള്‍ വന്നതോടെ ബാങ്കിന്റെ ആസ്ഥി ബാധ്യത കണക്കുകള്‍ തയ്യാറാക്കുന്നതിനായി ഡിസംബര്‍ 20 നകം ബാങ്കിന്റെ ഇടപാടുകാര്‍ കണക്കുവിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
വിഷയം പുറത്ത് വന്നതോടെ സഹകരണ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരും പോലീസുമെല്ലാം അന്വേഷണം മുമ്പേ ആരംഭിച്ചിട്ടുണ്ട്. പ്രാധമിക അന്വേഷണത്തില്‍ വലിയ തരത്തിലുള്ള ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായി തെളിവുകളും കിട്ടിയിട്ടുണ്ട്.

