Local

കുന്ദമംഗലം അര്‍ബന്‍ സൊസൈറ്റിയിലെ മുന്‍ കലക്ഷന്‍ ഏജന്റിന്റെ പേരില്‍ കൃത്രിമമായി ലോണ്‍ എടുത്തതായി പരാതി.

പൂളക്കാംപൊയില്‍ അബൂബക്കറാണ് ബാങ്കില്‍ നിന്ന് പിരിഞ്ഞതിന് ശേഷം ബാങ്കില്‍ ലോണുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 2017 ല്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു ലോണുള്ളതായാണ് വിവരം. യാഥൊരു ബിസിനസ്സും ഇല്ലാത്ത ഇയാളുടെ പേരില്‍ ബിസിനസ് ലോണായാണ് ബാങ്കില്‍ നിന്നും പണം എടുത്തിരിക്കുന്നത്. ബിസിനസ് രേഖകളോ ലൈസന്‍സോ ഒന്നും ഹാജരാക്കാതെയാണ് ലോണ്‍ എടുത്തതായി കാണുന്നത്. വിഷയത്തില്‍ പരാതി നല്‍കുവാനാണ് അബൂബക്കര്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ബാങ്കിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അബൂബക്കര്‍ ജോലി രാജിവച്ചതായിരുന്നു. ബാങ്കില്‍ നിക്ഷേപിച്ച ആളുകള്‍ക്ക് പണം കിട്ടാത്തത് മൂലം സെക്രട്ടിയെ ചേര്‍ത്ത് പരാതി നല്‍കിയ വിശയവുമെല്ലാം മുന്‍പ് ബാങ്കില്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ ബാങ്കില്‍ വെച്ച സ്വര്‍ണം മറ്റ് സ്ഥലങ്ങളില്‍ പണയം വെച്ച വിഷയവുമുണ്ട്. ബാങ്കില്‍ ഇത്രയതികം ബാധ്യതകള്‍ വന്നതോടെ ബാങ്കിന്റെ ആസ്ഥി ബാധ്യത കണക്കുകള്‍ തയ്യാറാക്കുന്നതിനായി ഡിസംബര്‍ 20 നകം ബാങ്കിന്റെ ഇടപാടുകാര്‍ കണക്കുവിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!