സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്ക് പ്രത്യേക സംരക്ഷണ സമിതിയുണ്ടാക്കി വിഭവ സമാഹരണം നടത്തണമെന്ന വിചിത്ര സർക്കുലർ പിൻവലിച്ചതിനൊപ്പം കുടിശിക തുക അനുവദിക്കാനുള്ള നടപടി കൂടി സർക്കാർ സ്വീകരിക്കണം. അല്ലാത്ത പക്ഷം നവകേരള സദസ് കടന്ന് പോകുമ്പോഴുള്ള പ്രതിഷേധത്തെ മറികടക്കുന്നതിനുള്ള തന്ത്രമായി മാത്രമെ ഈ നടപടിയെ കാണാൻ സാധിക്കു. പിഞ്ചു മക്കൾക്ക് ഭക്ഷണം കൊടുത്ത ഫണ്ട് അനുവദിച്ചു കിട്ടാൻ അധ്യാപകരെ കോടതി കയറ്റിച്ച സർക്കാറാണിത്. അതിന് ശേഷവും കൃത്യമായി ഫണ്ട് നൽകാത്ത സ്ഥിതിയാണ്. മികച്ച വിദ്യാലയ അന്തരീക്ഷം നിലനിൽക്കണമെങ്കിൽ അധ്യാപകർ അസ്വസ്തരാകുന്ന സാഹചര്യം മാറണം. ഓരോ മാസവും പണം തരപ്പെടുത്താൻ നെട്ടോട്ടമോടുന്ന അധ്യാപകരാണ് ഓരോ വിദ്യാലയത്തിലുമുള്ളത്. ഇവർക്കും ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷയെടുക്കുന്നവർക്കും മുമ്പിലൂടെ മേനി പറഞ്ഞ് സദസ് നടത്തുന്ന മന്ത്രി പ്പടയുടെ ചങ്കൂറ്റത്തെ നമിക്കുന്നു.