തിരുവനന്തപുരം കോർപറേഷനിൽ കത്ത് വിവാദം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കയ്യാങ്കളി.കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.മേയര്‍ ആര്യാ രാജേന്ദ്രന്‍ ഡയസില്‍ എത്തിയതിന് തൊട്ടുപിന്നാലെ കരിങ്കൊടിയും ബാനറുകളും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ യുഡിഎഫ് അംഗങ്ങളും ഇടതുപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.’അഴിമതി മേയർ ഗോ ബാക്ക്’ എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധം.