മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലിൽ പിതാവിനേയും മകളേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി.സംഭവത്തില്‍ ആരോപണവിധേയായ ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈൽ ഫോണിനെക്കുറിച്ച് ചോദിച്ചതെന്ന് കോടതി ചോദിച്ചു. ഈ പൊലീസുദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തുടരുന്നുണ്ടോ എന്നും ചോദിച്ച കോടതി സംഭവം ചെറുതായി കാണാനാവില്ലെന്നും വ്യക്തമാക്കി.
.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പരസ്യ വിചാരണയ്ക്കിരയായ തോന്നയ്ക്കല്‍ ജയചന്ദ്രന്റെ മകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പെണ്‍കുട്ടി ഹരജി നല്‍കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളിയെന്ന് വിളിച്ചെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹരജിയില്‍ പറയുന്നു.