തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്.വീടിന് സമീപത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഈ കുടുംബത്തിനോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്യാംപിലേക്ക് മാറാന്‍ ഇവര്‍ തയ്യാറായില്ല. സംഭവത്തിൽ 9 പേർക്ക് പരുക്കുപറ്റി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.