മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിൽ റിമാന്റ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങൾ യുവതികളില്‍ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോയ് വയലാട്ട് മയക്കുമരുന്ന് വിതരണം നടത്തിയതായും ഇത് പുറത്ത് വരാതിരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടം നടന്ന ദിവസം ഹോട്ടലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് 50-ഓളം പേര്‍ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസല്‍ക്കാരം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഡിജെ പാർട്ടി ഹോട്ടലിന്റെ റൂഫ് ടോപ്പിൽ വച്ചായിരുന്നു. ഇവിടുത്തെ ക്യാമറയിലേക്കുള്ള വൈദ്യുതി നേരത്തെ തന്നെ വിഛേദിച്ചിരുന്നു. പാർട്ടിക്കിടെ റോയിയും ഇവരുടെ കാര്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനും ചേര്‍ന്ന് യുവതികളോട് ഹോട്ടലില്‍ തുടരാന്‍ ആവശ്യപ്പെട്ടതായും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലിന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ഇത് സംബന്ധിച്ച് യുവതികളോട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം കുണ്ടന്നൂരിലെത്തിയപ്പോഴാണ് സൈജു പിന്തുടരുന്ന കാര്യം കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന് മനസിലായത്. അബ്ദുള്‍ റഹ്മാന്‍ വാഹനം നിര്‍ത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് സൈജു നിർബന്ധിക്കുകയും യുവതിയും സുഹുത്തുക്കളും എതിര്‍ക്കുകയും ചെയ്തു. പിന്നീടാണ് അപകടത്തിലേക്ക് നയിച്ച കാര്‍ ചെയ്സിങ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കേസില്‍ അറസ്റ്റിലായ റോയിക്കും ഹോട്ടലിലെ അഞ്ച് ജീവനക്കാര്‍ക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.