കൊടുവള്ളി നഗര സഭയിലേക്ക് സ്വതന്ത്രൻ ആയി കാരാട്ട് ഫൈസൽ മത്സരിക്കുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കഴിഞ്ഞ ദിവസം എൽ ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി യായി കാരാട്ട് ഫൈസലിനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് വിവാദമായതോടെ എൽ ഡി എഫ് പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ ഇല്ല എന്ന നിലപാടിലാണ് കാരാട്ട് ഫൈസൽ .കൊടുവള്ളി നഗരസഭ ചാലപ്പുറം ഡിവിഷനിൽ വാർഡ് 15 ൽ ആണ് കാരാട്ട് ഫൈസൽ മത്സരിക്കുന്നത്
കോഴിക്കോട് കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്ലക്സ് ബോര്‍ഡുകളും എല്ലാം തയ്യാറായ ശേഷമാണ് ഫൈസലിന്‍റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. പക്ഷേ അപ്പോഴേക്കും കാരാട്ട് ഫൈസലും പ്രവര്‍ത്തകരും ഒരു തവണ ചുണ്ടപ്പുറം വാര്‍ഡിലെ എല്ലാ വീടുകളിലുമെത്തിയിരുന്നു. പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഫൈസല്‍ മല്‍സരിക്കേണ്ടെന്ന സിപിഎം തീരുമാനം വന്നു. എന്നാൽ, മത്സര രംഗത്ത് തുടരുമെന്ന് കാരാട്ട് ഫൈസലും നിലപാട് എടുക്കുകയായിരുന്നു.