National News

സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ മാത്രം സിബിഐ അന്വേഷണമെന്ന് സുപ്രീംകോടതി

Physical hearing may begin in Supreme Court from next week | India News –  India TV

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ മുന്‍ അനുമതിയില്ലാതെ അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെ സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം നടത്താനാവില്ല.

‘നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്, സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സിബിഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറല്‍ ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു’ -സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സിബിഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!