
രാജ്യത്ത് പ്രതിദിന കേസിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 585 മരണം രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമായി തുടരുകയാണ്. മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ റെക്കോര്‍ഡ് മരണസംഖ്യ രേഖപ്പെടുത്തി.
പരിശോധനകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പ്രതിദിന കേസുകളും ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന കേസുകളില്‍ 18 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്.
ഇതുവരെ 89,58, 484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 1,31,578 ആയി. രോഗം ഭേദമായവരുട എണ്ണം 84 ലക്ഷത്തിന് അടുത്തെത്തി.

