Kerala News

നടിയെ ആക്രമിച്ച കേസ്;ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി ഇന്ന് ഹാജരാകണം

Actress assault case | Ganesh Kumar’s aide summoned over threat to witness

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ഇന്ന് പൊലീസിന് മുന്‍പാകെ ഹാജരാകണം. പ്രദീപ് കോട്ടത്തലയാണ് അന്വേഷണസംഘത്തിന് മുന്‍പാകെ എത്തേണ്ടത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്നടക്കം ഭീഷണിക്കത്തുകള്‍ വന്നതോടെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ജനുവരി 24 ല്‍ വിപിന്‍ലാലിനെ തേടി പ്രദീപ് ബേക്കലില്‍ എത്തുകയും ചെയ്തിരുന്നു. ബന്ധുവിന്റെ ജ്വല്ലറിയിലെത്തി അയാള്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്. ബന്ധുവിന്റെ ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായുണ്ട്. ഫോണ്‍വിളിക്ക് പുറമെ കത്തുകളിലൂടെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം.വിപിന്‍ലാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ അറസ്റ്റ് തടയാന്‍ പ്രദീപ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേട്ട കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.പ്രദീപിന്റെ ജാമ്യാപേക്ഷയില്‍ നാളെയാണ് വിധി പറയുക. സിസിടിവി ദൃശ്യത്തിന് പുറമെ കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും പ്രദീപാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമാക്കുന്നതായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!