കോഴിക്കോട് ജില്ലാസാമൂഹ്യ നീതി ഓഫീസറുടെ ഉത്തരവ് മുഖേന പുല്ലൂരാം പാറയിലെ ജോര്‍ദ്ദാന്‍ ആകാശപറവകള്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഇക്കഴിഞ്ഞ ആഗസ്റ്റ് 27 നാണ് കോഴിക്കോട് ഗവ. ഷോര്‍ട്ട്സ്റ്റേ ഹോമില്‍ മദ്ധ്യപ്രദേശ് സ്വദേശിയായ 61 വയസ്സുളള പൊന്നു എന്ന നിരസിയയെ പ്രവേശിപ്പിച്ചത്. ഹിന്ദി മാത്രം സംസാരിക്കുന്ന ഇവരുമായി സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ എം.ശിവന് സംസാരിച്ചപ്പോള്‍ ഇവര്‍ മദ്ധ്യപ്രദേശ് സ്വദേശിയാണെന്ന് മനസ്സിലാക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ ബഹരി പോലീസ് സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെട്ടാണ് ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയത്. ആറുവര്‍ഷമായി വീട്ടില്‍ നിന്നും കാണാതായ, മാനസിക അസ്വസ്ഥതയുളള നിരസിയക്ക് വേണ്ടി പലവിധത്തിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നിരസിയയുടെ സഹോദരന് സത്യലാല്കുമാര് സഹോദരിയെ കൊണ്ടു പോകാന്‍ എത്തി. ഗവ.ഷോര്‍ട്ട്സ്റ്റേഹോം സൂപ്രണ്ട് റസിയ.എന്‍, എം.ശിവന്, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് നിരസിയയ്ക്ക് യാത്രയയപ്പ് നല്കി.
നിരസിയ സഹോദരനോടൊപ്പം സ്വദേശത്തേക്ക് മടങ്ങി

