കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കവേ ഇരുപതു ഭാഷകളില്‍ നന്ദി പറഞ്ഞ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ ട്വീറ്റ്.കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിണാമത്തില്‍ നാഴികക്കല്ലായി മാറ്റുന്നതിന് സംഭാവന നല്കിയ എല്ലാവര്ക്കും വലിയ നന്ദിയെന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്ര സംഭവമാണെന്നും തരൂര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.രാവിലെ 10 മണിയോടെയാണ് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്.
As the counting begins in @INCIndia presidential elections, a big “thank you” from me to who all who contributed to making this historic event a landmark in the evolution of our politics. 🙏#ThinkTomorrowThinkTharoor #ChooseChangeChooseCongress pic.twitter.com/ABfLgVxNRV
— Shashi Tharoor (@ShashiTharoor) October 19, 2022
ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച ശശി തരൂരിന്റെ പരാതി അംഗീകരിച്ച് യുപിയിലെ വോട്ടുകൾ അവസാനമേ എണ്ണു. ഖാർഗെയ്ക്ക് കിട്ടുന്ന വോട്ടുകൾ 4500 കഴിഞ്ഞാൽ മാത്രമേ യുപിയിലെ വോട്ടുകൾ എണ്ണു. 1200ഓളം വോട്ടാണ് യുപിയിൽ നിന്നുള്ളത്

